India

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ മുന്നില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ട്രയിന്‍ തട്ടി മരിച്ചു. ചെന്നൈയിലെ പൂനാമലൈയില്‍ ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാര്‍(17) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂര്‍ മൃഗശാലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ട്രെയിന്‍ തട്ടി മരിച്ചത്.

 പശ്ചാത്തലത്തില്‍ പാഞ്ഞുവരുന്ന ട്രെയിനുള്ള സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ദീനയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

shortlink

Post Your Comments


Back to top button