കൊച്ചി : തെളിവുകള്‍ സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മനെതിരായി കേസ് എടുക്കുകയാണെങ്കില്‍ അതിനു വേണ്ട തെളിവുകളും താന്‍ ഹാജരാക്കും. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബാറുടമയും ചര്‍ച്ച നടത്തിയെന്ന ആരോപണം തെറ്റാണെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും തന്റെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കുമെന്ന് സരിതാ എസ്.നായര്‍. എന്നാല്‍ എല്ലാ തെളിവുകളും താന്‍ ഹാജരാക്കില്ല. തന്റെ മൊഴികള്‍ തെറ്റാണെങ്കില്‍ അത് തെളിയിക്കേണ്ടത് പോലീസാണ്. വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അവര്‍ തെളിയിക്കട്ടെ. അപ്പോള്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.
ബാറുടമകളുമായി ഗൂഢാലോചന നടത്തിയിട്ടില്ല. സത്യം വെളിപ്പെടുത്തത് സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നു വാദം എങ്ങനെയാണ് ശരിയാകുന്നതെന്നും സരിത ചോദിച്ചു. ഇന്നത്തെ സോളാര്‍ കമ്മീഷന്‍ സിറ്റിംഗില്‍ സരിതയുടെ ആരോപണങ്ങള്‍ക്കാധാരമായ തെളിവുകള്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments