കൊച്ചി: സരിത എസ് നായര്‍ തെളിവുകള്‍ അടങ്ങിയ സിഡി സോളാര്‍ കമ്മീഷനില്‍ കൈമാറി. മൂന്നു സിഡികളും അനുബന്ധ രേഖകളുമാണ് സരിത സോളാര്‍ കമ്മീഷനില്‍ കൈമാറിയത്. സലീം രാജ്, തമ്പാനൂര്‍ രവി, ബെന്നി ബനഹന്നാന്, എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് സിഡിയില്‍ അടങ്ങിയിട്ടുള്ളത്.
സിഡിയില്‍ 2014 മുതല്‍ 2016 വരെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുണ്ടെന്നാണ് വിവരം.
ഇതുവരെ നല്കിയ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളാണ് സരിത ഹാജരാക്കിയത്. മുഖ്യമന്ത്രി തനിക്ക് സഹായം ചെയ്തെന്ന് വെളിവാക്കുന്ന രേഖയും സരിത കൈമാറിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയാറന്മുള സ്വദേശി ഇകെ ബാബുരാജിന്റെ റീസര്‍വേയുമായി ബന്ധപ്പെട്ട രേഖയാണ് സരിത കൈമാറിയത്. മൊത്തം മൂന്നു സിഡികളാണ് സരിത കൈമാറിയത്.
Post Your Comments