Kerala

പല നേതാക്കളും പീഡിപ്പിച്ചെന്ന് സരിത

കൊച്ചി: പല രാഷ്ട്രീയ നേതാക്കളും തന്നെ ശാരീരികമായും മാനി്കമായും പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി. ലൈംഗികമായി പീഡിപ്പിച്ചെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴി ശരിയാണെന്നും സരിത വ്യക്തമാക്കി. പത്തനംതിട്ട ജയിലില്‍ കഴിയുന്ന സമയത്ത് എഴുതിയ കത്തിലെ വിവരങ്ങള്‍ തന്റെ അമ്മയ്ക്ക് അറിയാമെന്നും സരിത പറഞ്ഞു.

കത്തിലെ പല കാര്യങ്ങളും പുറത്തു പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. കത്തില്‍ 13 വി. ഐ. പികളുടെയും ഒരു പോലീസുകാരന്റേയും പേരുണ്ട്. എന്നാല്‍ അവരാരൊക്കെയെന്ന് വെളിപ്പെടുത്തില്ല. കത്ത് ഹാജരാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അത് തന്റെ സ്വകാര്യതയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം എല്‍ എ ബെന്നി ബെഹനാന്‍ എന്നിവര്‍ ഇടപെട്ടതിനുള്ള തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ സിഡികളും സരിത ഹാജരാക്കി.

ജയില്‍ മോചിതയായ ശേഷം കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയുടെ ബന്ധുവീട്ടിലായിരുന്നു താമസം. തന്റെ കത്ത് മുന്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ് വായിച്ചിട്ടുണ്ടാകാം. ബാലകൃഷ്ണ പിള്ളയാണ് ജോര്‍ജിന് കത്തു നല്‍കിയത്. ജോര്‍ജിനെ പോയി കാണാനും പിള്ള നിര്‍ബന്ധിച്ചു. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ചാണ് ജോര്‍ജിന്റെ വീട്ടില്‍ പോയതെന്നും സരിത പറഞ്ഞു.

shortlink

Post Your Comments


Back to top button