India

സംവരണം ആവശ്യപ്പെട്ടു ആന്ധ്രയില്‍ കാപ്പു സമുദായം പ്രക്ഷോഭത്തിലേക്ക്. ട്രെയിനും പോലീസ് സ്റ്റെഷനും കത്തിച്ചു.

ഗോദാവരി:സംവരണം ആവശ്യപ്പെട്ടു ആന്ധ്രയിലെ ഗോദാവരിയിലെ ടുണിയിൽ കാപ്പ് സമുദായം നടത്തിയ പ്രക്ഷോഭത്തിൽ പോലീസ് സ്റേഷൻ കത്തിക്കുകയും ട്രെയിനിനു തീയിടുകയും ചെയ്തു. തീയിട്ടത്തിൽ ട്രെയിനിന്റെ രണ്ടു ബോഗി പൂർണ്ണമായും കത്തി നശിച്ചു.താൻ അധികാരത്തിലെത്തിയാൽ വേണ്ട സംവരണം ചെയ്യാമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പു നല്കിയിരുന്നു .ഇത് പാലിക്കാത്തതിനെ തുടർന്നായിരുന്നു പ്രക്ഷോഭം. അക്രമത്തിൽ നാലു റെയിൽവേ ജീവനക്കാർക്ക് പരിക്ക് പറ്റി.8 പോലീസ് വാഹനങ്ങൾ കത്തിക്കുകയും പോലീസ് സ്റെഷന് തീയിടുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് അടിയന്തിര മന്ത്രി സഭായോഗം ചേരുകയും സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button