Kerala

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ ബാലാത്സംഗ പരാതിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍: സരിത

കൊച്ചി: എപി അബ്ദുള്ളക്കുട്ടിക്കെതിരെ താന്‍ പരാതി നല്‍കിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നു സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ച് തമ്പാനൂര്‍ രവിയാണ് പരാതി നല്‍കാന്‍ തന്നോടാവശ്യപ്പെട്ടതെന്നും സരിത. സോളാര്‍ ആരോപണം തണുപ്പിക്കാനും വഴിതിരിച്ചുവിടാനുമാണ് ഇങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രിയ്ക്ക് ഇതറിയാമെന്ന് തമ്പാനൂര്‍ രവി പറഞ്ഞതായും സരിത മൊഴി നല്‍കി. പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും തമ്പാനൂര്‍ രവി ഉറപ്പ് നല്‍കിയതായും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ബെന്നി ബലഹന്നാന്റെ ആവശ്യപ്രകാരമാണ് താന്‍ പരാതി പിന്‍വലിച്ചതെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

എപി അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ചാണ് സരിത ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്

shortlink

Post Your Comments


Back to top button