ജംഷഡ്പൂര്‍ : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വീണ്ടും ബലാത്സംഗത്തിനിരയായി. ജംഷഡ്പൂരിനു സമീപമുള്ള പരിശുദ്ധിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയെ എംജിഎം സര്‍ക്കാര്‍ ആശുപത്രിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിന് ഇരയാകുകായായിരുന്നു. ആശുപത്രിയിലെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡാണ് പീഡിപ്പിച്ചത്. ഇയാള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്‌തെന്നും മുതിര്‍ന്ന എസ്പി അനൂപ് ടി.മാത്യു അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
Post Your Comments