Kerala

രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം : ബാര്‍ വിഷയത്തില്‍ പുതിയ രണ്ട് മന്ത്രിമാര്‍ക്കെതിരെ കോഴയാരോപണവുമായി ബാറുടമ ബിജു രമേശ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും ബിജു രമേശും കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ ആരോപണം. ഒരു പ്രമുഖ ചാനലിലൂടെയാണ് ബിജു രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെന്നിത്തലയ്ക്ക് 2 കോടി രൂപയും ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം. ചെന്നിത്തല നേരിട്ടാണ് രണ്ടു കോടി രൂപ കൈപ്പറ്റിയത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പാണ് വി.എസ് ശിവകുമാറിന് പണം നല്‍കിയത്. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്‍കിയില്ലെന്നും ബിജു രമേശ് പറഞ്ഞു. കെപിസിസിക്ക് പണം കൊടുത്തത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണെന്നും ബിജു രമേശ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button