കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് . ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നാളെ കോഴിക്കോടെത്തുന്നത്. സ്വപ്‌നനഗരിയിലാണു പരിപാടി. പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ടുളള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്നു രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ഹെലികോപ്റ്ററില്‍ 12.05നു കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്തിറിങ്ങും. തുടര്‍ന്നു റോഡ് മാര്‍ഗം കോഴിക്കോട് ഉദ്ഘാടന വേദിയായ സ്വപ്‌നനഗരിയിലേക്ക്. മടക്കയാത്രയും ഇതേ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.
ഉത്തരമേഖലാ എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാള്‍, തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ഡി.സി.പി: ഡി. സാലി എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments