ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ജനന നിരക്കുയര്‍ത്തിയ ഹരിയാനയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഈ വര്‍ഷത്തെ ആദ്യ മന്‍ കി ബാത്തിലാണ് അദ്ദേഹം ഹരിയാനയെ അഭിനന്ദിച്ചത്. ആണ്‍-പെണ്‍ അനുപാതത്തില്‍ സംസ്ഥാനത്തെ 12 ജില്ലകള്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.
രാജ്യത്ത് ഏറ്റവും കുറവ് സ്ത്രീ പുരുഷ അനുപാതം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഹരിയാന. ഇതിന്റെയടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് പ്രോല്‍സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ സംസ്ഥാനത്തിനായി ആവിഷ്‌ക്കരിച്ചരിച്ചിരുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ, സുകന്യാ സമൃദ്ധി യോജന, ഹരിയാന കന്യാ കോശ്, ആപ്കി ബേഠി ഹമാരി ബേഠി തുടങ്ങിയവയായിരുന്നു അവയില്‍ ചിലത്.
ഈ പദ്ധതികള്‍ ഫലം കണ്ടുവെന്നതിന്റെ തെളിവാണ് പുതിയ രേഖകള്‍. അനധികൃതമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കര്‍ഷകരുടെ ജീവിത ദുരിതങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്രം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments