ജയ്പ്പൂര്‍: പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. പോസ്റ്റല്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്ന നരേന്ദ്ര സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇന്റലിജന്‍സ് ബ്യൂറോയും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തില്‍ പൊഖ്‌റാനില്‍ നിന്നാണിയാള്‍ പിടിയിലായത്.
ഇയാള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. നരേന്ദ്ര സിംഗിനെ പൊഖ്‌റാന്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ പോസ്‌റ്റോഫീസില്‍ തിരച്ചില്‍ ആരംഭിച്ച അന്വേഷണ സംഘം വൈകിട്ട് ആറോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്യുന്നതിന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത ഒരു ബി.എസ്.എഫ് ജവാനെയും റിട്ടയേര്‍ഡ് ഹവില്‍ദാറിനേയും കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments