ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ കൈയില്‍ പണമായുള്ളത് വെറും 4700 രൂപ മാത്രമാണ്. മോദിയുടെ മൊത്തം ആസ്തി 1.41 കോടി രൂപയാണ്. 13 വര്‍ഷം മുന്‍പ് വാങ്ങിയ വാസയോഗ്യമായ വസ്തുവകകളുടെ മൂല്യം ഉയര്‍ന്നത് മൂലമാണ് ആസ്തി ഉയര്‍ന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം 4700 രൂപയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പക്കലുള്ളത്. 2014 ഓഗസ്റ്റ് 18 ന് പുറത്തുവിട്ട കണക്കു പ്രകാരം ഇത് 38,700 ആയിരുന്നു. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ ഒടുവിലായപ്പോൾ കൈയിലുള്ള തുക 4700 രൂപയായി കുറഞ്ഞു. അതേസമയം, ഈ കാലയളവില്‍ മോദിയുടെ സ്ഥാവര സ്വത്തുക്കൾ 1,26,12,288 ല്‍ നിന്ന് 1,41,14,893 രൂപയായി ഉയര്‍ന്നു. 2015 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.
എല്‍ ആന്‍ഡ് ടി കമ്പനിയില്‍ 20,000 രൂപയുടെ ബോണ്ട് മോദിക്കുണ്ട്. 5.45 ലക്ഷം രൂപയുടെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റും 1.99 ലക്ഷത്തിന്റെ ലൈഫ് ഇൻഷ്വറൻസ് പോളിസകളും മോദിക്കുണ്ട്. ഇവയടക്കം 41.15 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളാണ്.
മോദിക്ക് സ്വന്തമായി വാഹനമോ, വിമാനമോ, കപ്പലോ ഒന്നുമില്ല. അതേസമയം, ഗുജറാത്തില്‍ മോദിയ്ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഡൽഹിയിൽ ഒരു ബാങ്കിലും മോദിക്ക് അക്കൗണ്ടില്ല. ഏതെങ്കിലും ബാങ്കിൽ വായ്പകളും ഇല്ല. 45 ഗ്രാമിന്റെ നാലു സ്വർണ മോതിരങ്ങൾ മോദിയുടെ കൈവശമുണ്ട്. ഇവയ്ക്ക് 1.19 ലക്ഷം രൂപ വരും. ഇവയടക്കം 41.15 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളാണ് മോദിയ്ക്കുള്ളത്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ 3531.45 ചതുരശ്ര അടി വിസ്തീർണത്തിൽ വാസയോഗ്യമായ ഭൂമി മോദിക്കുണ്ട്. ഇത് കൂടാതെ 169.81 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു ഭൂമിയുമുണ്ട്. പാരമ്പര്യമായി ലഭിച്ച ഭൂമിയല്ല ഇത്. 2002 ഒക്ടോബറിലാണ് മോദി ഈ ഭൂമി വാങ്ങിയത്.
Post Your Comments