പാട്‌ന: ഗോമൂത്രം ഔഷധ ഗുണമുള്ളതാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ഗോമൂത്രത്തിന് ഡെറ്റോളിനേക്കാള്‍ അണുനാശക ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാട്‌നയില്‍ ഒരു ഹോമിയോപ്പതി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയായിരിക്കെ കാല് മുറിയുന്നതിനുള്‍പ്പെടെ മരുന്നായി ഗോമൂത്രമാണ് താന്‍ ഉപയോഗിച്ചിരുന്നത്. ആന്റി സെപ്റ്റിക് ഔഷധമായും ഗോമൂത്രം ഫലപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനത്തേക്ക് ഡെറ്റോള്‍ പോലുള്ള മരുന്നുകള്‍ കടന്നുവന്നു. വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ ഏക മാറ്റം ഇത് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശസ്ത്രക്രിയ കൂടാതെ രോഗം ഭേദമാവുന്ന ഏക ചികില്‍സാ ശാഖയാണ് ഹോമിയോപ്പതി. അലോപ്പതിയില്‍ നിരവധി ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ടെന്നും ലാലു കൂട്ടിച്ചേര്‍ത്തു. ഹോമിയോപ്പതി സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
Post Your Comments