കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സോളാര്‍ കമ്മീഷന് മുന്നില്‍ നല്കിയ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളതിനാലാണ് ഇപ്പോഴും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത്. ഡിജിപിമാരായ അലക്സാണ്ടര്‍ ജേക്കബും ടിപി സെന്‍കുമാറും നല്കിയ മൊഴി സരിത പറഞ്ഞതിനെ സാധൂകരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Post Your Comments