തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ടാക്‌സിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് വിജയകരമായി പരീക്ഷിച്ച ഷീ ടാക്‌സിയുടെ മാതൃകയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ടാക്‌സിയുമായി സര്‍ക്കാര്‍. ടാക്‌സി സര്‍വ്വീസിന്റെ ഉടമസ്ഥരും തൊഴിലാളികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തന്നെയായിരിക്കും. ‘ജെന്‍ഡര്‍ ടാക്‌സി’ എന്ന പേരില്‍ അറിയപ്പെടുന്ന ടാക്‌സിയുടെ ലക്ഷ്യം ഇവരെ തൊഴില്‍ സംരംഭകരാക്കുകയെന്നതാണ്. ജിടാക്‌സി(ജെന്‍ഡര്‍ ടാക്‌സി) പ്രാവര്‍ത്തികമാകുന്നതോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ലഭിക്കുന്നതോടൊപ്പം ഇവരുടെ മേലുള്ള വിവേചനപരമായ കാഴ്്ചപ്പാട് മാറുക്കിട്ടും.
സാമുഹിക നീതി വകുപ്പിനു കീഴില്‍ ജെന്‍ഡര്‍ പാര്‍ക്ക് പ്രാവര്‍ത്തികമാക്കുമെന്നും ജിടാക്‌സി ഈ മാര്‍ച്ചില്‍ നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍ വ്യക്തമാക്കി.
Post Your Comments