Kerala

മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല – കെ.ബാബു

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. യുഡിഎഫ് നിര്‍ദേശിച്ചതനുസരിച്ചാണ് തന്റെ തീരുമാനം മാറ്റിയത്. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തിയ ശേഷം തുടങ്ങി വച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിത എസ്. നായര്‍ ഉന്നയിക്കുന്ന പുതിയ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. സരിത എസ്. നായരും മദ്യലോബിയുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിവിധി ഹൈക്കോടതി മരവിപ്പിച്ചതിലൂടെ തന്റെ നിരപരാധിത്വം തെളിഞ്ഞതായും മന്ത്രി കെ.ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button