വഡോദര : ഇന്ത്യയില്‍ ആദ്യ റെയില്‍വേ യൂണിവേഴ്‌സിറ്റി വരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് ആദ്യ റെയില്‍വേ യൂണിവേഴ്‌സിറ്റി വരുന്നത്. സംസ്ഥാന റെയില്‍വേ മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തില്‍ തന്നെയുള്ള ഇന്ത്യന്‍ റെയില്‍വേയ്‌സിന്റെ നാഷണല്‍ അക്കാദമി ക്യാമ്പസിലായിരിക്കും റെയില്‍വേ യൂണിവേഴ്‌സിറ്റി തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലമേറ്റെടുത്ത് കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ യൂണിവേഴ്‌സിറ്റി സ്വതന്ത്രമാകും.
തുടക്കത്തില്‍ എം.ബി.എ എം.ടെക് കോഴ്‌സുകളാണ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്നത്. കാലക്രമേണ ഡിപ്ലോമ കോഴ്‌സുകളും റെയില്‍വേ ഓപ്പറേഷനില്‍ ബിടെക്ക് ഉള്‍പ്പെടെയുള്ള കോഴ്‌സുകളും ആരംഭിക്കും. മാനവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.
Post Your Comments