India

പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന- വളരെ ചെറിയ തുക പ്രിമിയം അടച്ചാല്‍ വലിയ തുക നഷ്ടപരിഹാരമായി നേരിട്ട് ബാങ്കിലേക്ക്…

ന്യൂഡല്‍ഹി: വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച യു.പിയിലേയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് 686 കോടി രൂപ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കി. ഈ വര്‍ഷം ഖരിഫ് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടാണ് തുക നല്‍കിയത്.

മോഡിഫൈഡ് നാഷണല്‍ ഇന്‍ഷുറന്‍സ് സ്‌ക്കീം (എംഎന്‍എഐഎസ്), വെതര്‍ ബേസ്ഡ് കോര്‍പ്പ് ഇന്‍ഷുറന്‍സ് സ്‌കീം (ഡബ്യൂബിസിഐഎസ്)എന്നീ രണ്ടു പദ്ധതികള്‍ പ്രകാരമാണ് 2015 ലെ വിരിപ്പൂ കൃഷി ഇരു സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ ഇന്‍ഷുര്‍ ചെയ്തിരുന്നത്. വരള്‍ച്ച മൂലം വിലകള്‍ വ്യാപകമായി നശിച്ചിരുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടാണ് തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്ന് കൃഷിമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് 525 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് വന്നത്. ഈ തുക പൂര്‍ണമായും വിതരണം ചെയ്തു. ഉത്തര്‍പ്രദേശില്‍ രണ്ട് സ്കീമുകളിലായി 339 കോടിയുടെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 169 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി. രാജസ്ഥാനില്‍ 63.68 ലക്ഷം കര്‍ഷകര്‍ 68.95 ലക്ഷം ഏക്കര്‍ കൃഷിനിലമാണ് ഇന്‍ഷുര്‍ ചെയ്തത്.

നിലവിലുള്ള ഇന്‍ഷുറന്‍സ് സ്‌കീമുകളെല്ലാം സംയോജിപ്പിച്ച് പ്രധാനമന്ത്രി ഫസല്‍ ബീമ യോജന എന്ന പേരിലാണ് ഈ വര്‍ഷം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം കര്‍ഷകര്‍ കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതിയാകും ഉയര്‍ന്ന നഷ്ടപരിഹാര തുക ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button