ന്യൂഡല്‍ഹി: അശ്ലീല വിഡിയോകള്‍ ഡിലീറ്റ് ചെയ്തു രക്ഷപെടാമെന്ന് ഇനി കരുതേണ്ട. നീക്കം ചെയ്‌ത അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി ഡല്‍ഹി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ഇ-മെയില്‍ എക്‌സാമിനേഷന്‍, പോണ്‍ ഡിറ്റക്ഷന്‍ സ്‌റ്റിക്കുകള്‍, ഡിജിറ്റല്‍ ഇന്റലിജന്‍സ് സെര്‍വറുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.
നീക്കം ചെയ്‌തതോ നഷ്‌ടപ്പെട്ടതോ ആയ അശ്ലീല ഉള്ളടക്കങ്ങള്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ വീണ്ടെടുക്കാന്‍ കഴിയും. തലസ്‌ഥാനം സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയതോടെയാണ് പുതിയ തന്ത്രങ്ങളുമായി ഡല്‍ഹി പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ബാലപീഡനം, ബ്ലാക് മെയിലിങിലൂടെയുള്ള ലൈംഗിക അതിക്രമങ്ങള്‍, മറ്റുള്ളവരെ കുടുക്കുന്നതിനായി അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിക്കല്‍ മുതലാവ ഇതുവഴി തടയാന്‍ കഴിയുമെന്നാണ് പോലീസിന്റെ അവകാശ വാദം. ഇ-മെയില്‍ ഐഡി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനും കുറ്റവാളികളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും കഴിയുമെന്നും ഡല്‍ഹി പോലീസ് പറയുന്നു.
Post Your Comments