India

നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്തല്‍: കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്‍

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടതിന് നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനവുമായി നേതാജിയുടെ കൊച്ചുമകന്‍ ചന്ദ്രകുമാര്‍ ബോസ്. ആജ് തകിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.ജെ.പി സര്‍ക്കാരിനെ പ്രശംസിച്ചത്.

സുഭാഷ് ചന്ദ്രബോസിന്റെ അതേ ചിന്താഗതിയുള്ള ഏക പാര്‍ട്ടി ബി.ജെ.പിയാണെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നേതാജി വിശ്വസിച്ചിരുന്ന സാമ്പത്തിക, രാഷ്ട്രീയ സാമൂഹിക സ്വാതന്ത്ര്യം ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബി.ജെപിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Post Your Comments


Back to top button