International

ഇറ്റലിയിലെ ഓസ്റ്റാന നഗരത്തില്‍ 28 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് പിറന്നു

റോം: ഇറ്റലിയിലെ ഓസ്റ്റാനക്കാര്‍ തിരക്കിലാണ്. എല്ലാവര്‍ക്കും കുഞ്ഞു പാബ്ലോയെ എടുക്കണം, കൊഞ്ചിക്കണം, കളിപ്പിക്കണം, സമ്മാനങ്ങള്‍ നല്‍കണം. ഒരു നഗരം മുഴുവന്‍ ഇത്രമാത്രം ആഘോഷിക്കാന്‍ എന്ത് പ്രത്യേകതയാണ് ഈ കുഞ്ഞിനുള്ളതെന്ന് ആലോചിക്കുന്നുണ്ടാവും. അതെ. ഓസ്റ്റാന പട്ടണത്തില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന കുഞ്ഞാണ് പാബ്ലോ.

സ്‌പെയിന്‍കാരന്‍ ഴോസെ വലേലഗോയുടേയും ഇറ്റലിക്കാരി സില്‍വിയ റൊവേറിന്റേയും മകനായി കഴിഞ്ഞയാഴ്ചയാണ് പാബ്ലോ പിറന്നത്. പാബ്ലോയേയും കൂട്ടി ഇവിടത്തെ ആകെ ജനസംഖ്യ വെറും എണ്‍പത്തഞ്ച് പേരാണ്. സ്ഥിരതാമസക്കാരാകട്ടെ 41 പേര്‍ മാത്രം. എന്തായാലും രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു കുഞ്ഞിക്കാല് കാണാനായതിന്റെ ആഹ്ലാദത്തിലാണ് ഓസ്റ്റാന നിവാസികള്‍.

shortlink

Post Your Comments


Back to top button