കൊച്ചി: സോളാര്‍ വിഷയത്തില്‍ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില ഗൂഢാലോചനകള്‍ പുറത്തുവരുന്നു. വെളിപ്പെടുത്തലുകള്‍ക്ക് മുന്‍പ് സരിത ഗൂഢാലോചന നടത്താന്‍ അങ്കമാലിയില്‍ എലഗന്‍സ് ഹോട്ടലില്‍ താമസച്ചതെന്ന് റിപ്പോര്‍ട്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഹോട്ടലുടമ ബിനോയ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് സരിത എലഗന്‍സില്‍ താമസിച്ചിരുന്നതായി കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് എലഗന്‍സ് ബിനോയ് ശരിവച്ചത്. ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളിലൊന്ന് കറുകുറ്റിയിലെ എലഗന്‍സ് ഹോട്ടലാണ് എന്ന നിലയിലുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
സരിത ഹോട്ടലില്‍ തങ്ങിയ ദിവസങ്ങളില്‍ ആരൊക്കെ അവിടെ സരിതയുമായി സംസാരിച്ചു, എന്തൊക്കെ സാമ്പത്തിക ഇടപാടുകള്‍ നടന്നു, അന്ന് സരിതയുടേയും ബിനോയിയുടേയും ഫോണുകളിലേക്ക് വന്ന ഫോണ്‍കോളുകള്‍ എന്നിവ സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലോടെ സോളാര്‍ കേസില്‍ പുതിയ വഴിത്തിരിവാമുണ്ടായിരിക്കുന്നത്.
Post Your Comments