Business

അശോക് ലേലാന്‍ഡ് പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലിറക്കി

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ ‘കാപ്റ്റന്‍’ ശ്രേണിയിലെ ഏറ്റവും പുതിയ ട്രാക്ടറാണിത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയപ്പൂരിലാണ് ട്രാക്ടര്‍ പുറത്തിറക്കിയത്.

ഡ്രൈവര്‍മാര്‍, മറ്റു ഉപഭോക്താക്കള്‍ എന്നിവരുമായുള്ള നിരന്തര ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്റ്റന്‍ 40ഐടി വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നു കമ്പനിയുടെ ട്രക് വിഭാഗം പ്രസിഡന്റ് രാജീവ് സഹാരിയ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള കാബിന്‍, മികച്ച ഇന്ധന ക്ഷമത തുടങ്ങി പൂര്‍ണമായും ഇന്ത്യന്‍ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇതിന്റെ രൂപകല്പന. ഏതാണ്ട് 23 ലക്ഷം കിലോമീറ്റര്‍ റോഡ് ടെസ്റ്റിംഗിനുശേഷമാണ് ഇതു വിപണിയിലെത്തിച്ചിട്ടുള്ളത്. ട്രക്ക് 40 ടണ്‍, 49 ടണ്‍ റേഞ്ചുകളില്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇന്റലിജന്റ് ഇന്ധന മാനേജ്‌മെന്റ് സംവിധാനം വഴി, ലോഡ് ഇല്ലാത്തപ്പോഴും പൂര്‍ണ ലോഡ് ഉള്ളപ്പോഴും ഏറ്റവും കാര്യക്ഷമമായ ഇന്ധനോപയോഗം ഉറപ്പു വരുത്തിയിരിക്കുന്നു. കുറഞ്ഞ ഗിയര്‍ ഷിഫ്റ്റ് മികച്ച പിക്കഅപ്, കുറവ് അറ്റകുറ്റപ്പണികള്‍, ഉയര്‍ന്ന കാബ് ടില്‍റ്റ് ആംഗിള്‍ തുടങ്ങിയവയും കാപ്റ്റന്‍ 40ഐടിയുടെ സവിശേഷതകളാണ്. ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ ട്രാക്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും സുഖകരമായ ഇരിപ്പു പ്രദാനം ചെയ്യുന്നു. മികച്ച ലെഗ് സ്‌പേസും ഉയര്‍ന്ന റൂഫ് ഹാച്ചുമുള്ള കാബിനില്‍ സുരക്ഷിതമായ ലോക്കര്‍, മൊബൈല്‍ ചാര്‍ജര്‍, മ്യൂസിക് പ്ലേയര്‍, യുഎസിബി പോര്‍ട്ട്, കിടക്കാനുള്ള സൗകര്യം തുടങ്ങിയവ ലഭ്യമാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഡ്രൈവിംഗിനും ഡ്രൈവര്‍ക്കും സുഖകരമായ അന്തരീക്ഷം ലഭ്യമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രാക്ടര്‍ വിഭാഗം മികച്ച വളര്‍ച്ച കാണിക്കുന്നുണ്ട്. ഉത്തര്‍ഖണ്ഡിലെ പാന്ത്‌നഗറിലുള്ള കമ്പനിയുടെ പ്ലാന്റിലാണ് ഈ ട്രാക്ടറിന്റെ നിര്‍മാണം.

shortlink

Post Your Comments


Back to top button