തിരുവനന്തപുരം: ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വാഹനം പിടിച്ചെടുത്ത ശേഷം പോലീസിനേയോ മോട്ടോര്‍ വാഹന വകുപ്പിനേയോ വിവരം അറിയിക്കണം. കൂടാതെ കുട്ടിക്ക് വാഹനം തിരിച്ച് നല്‍കാന്‍ പാടില്ലെന്നും ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ ക്യാമ്പസ്സില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതു മൂലം അപകടമുണ്ടാവുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ രംഗത്തെത്തിയത്.
Post Your Comments