India

ബാങ്കുകളുടെയും ഹോട്ടലുകളുടെയും തിയേറ്ററുകളുടെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു

ന്യൂഡല്‍ഹി : ബാങ്കുകളുടെയും ഹോട്ടലുകളുടെയും തിയേറ്ററുകളുടെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടു വരുന്ന മാതൃകാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് 2015 ലാണ് ഇതിനുള്ള വ്യവസ്ഥകളുള്ളത്. നിയമത്തിന്റെ കരട്, മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നിലപാട് അറിയിക്കുന്നതിനായി കേന്ദ്രം അയച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും രാത്രി സമയത്ത് ജോലി ചെയ്യാന്‍, കാബ് സര്‍വീസ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കണമെന്നും നിയമം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം സ്വീകരിക്കുകയോ ആവശ്യത്തിന് ഭേദഗതികള്‍ വരുത്തുകയോ ചെയ്യാം.

1948 ലെ ഫാക്ടറി നിയമത്തിനു കീഴില്‍ വരാത്ത, പത്തോ അതിലധികമോ പേര്‍ ജോലിചെയ്യുന്ന ഷോപ്പിങ് മാളുകള്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങള്‍, തിയറ്ററുകള്‍ എന്നിവ ഈ നിയമത്തിനു കീഴില്‍ വരും. തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് മാതൃകാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട്, 2015ന്റെ ശുപാര്‍ശകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button