റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢില്‍ 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. മുരുഡ് ബീച്ചില്‍ വിനോദയാത്രയ്ക്കായി പോയ കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
10 പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. ഇനാംദാര്‍ കോളേജിലെ 115 വിദ്യാര്‍ത്ഥികളായിരുന്നു വിനോദയാത്രയ്ക്കായി മുരുഡ് ബീച്ചിലെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പൂനെ ഇനാംദാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍.
Post Your Comments