കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. അല്‍ ഉലമ എന്ന തീവ്രവാദ സംഘടനയുടെ ഭീഷണിയുള്ളതിനാലാണിത്. 13 ബി.എസ്.എഫ് ജവാന്മാര്‍ ഞായറാഴ്ച വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തും.
24 മണിക്കൂറും അദ്ദേഹത്തിന്റെ വീടിന് കാവലുണ്ടാവും. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ശനിയാഴ്ച കണിച്ചുകുളങ്ങരയിലെത്തി. വെള്ളാപ്പള്ളിയുടെ പൊതുപരിപാടികളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. നിലവില്‍ അദ്ദേഹത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് വെള്ളാപ്പള്ളിക്ക് അനുവദിച്ചിട്ടുള്ള നാല് പോലീസുകാരുടെ സുരക്ഷയും തുടരും.
Post Your Comments