അബുദാബി: യു.എ.ഇയിലെ ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ ജെയ്‌സ് മലനിരകളില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജൈസില്‍ ഇന്നലെ അര്‍ദ്ധരാത്രി കനത്ത മഞ്ഞുവീഴ്ചയുണ്ടായി.
ദുബായില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇന്നലെ ശരാശരി താപനില 14 ഡിഗ്രിയായിരുന്നു.
ഞായറാഴ്ച അറബിക്കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്ന് എന്‍.സി.എം.എസ് അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂടല്‍ മഞ്ഞും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.
യു.എ.യില്‍ പരക്കെ വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നതിനാല്‍ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കാറ്റില്‍ ദുബായ് കറാമയിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിന് സമീപത്തുള്ള മരം മറിഞ്ഞുവീണിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല.
Post Your Comments