പാട്‌ന: ബീഹാറിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ധാര്‍ത്ഥ് സിങ് ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. എം എല്‍ എയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ഡ്രൈവറുമായി താന്‍ പ്രണയത്തിലാണെന്നും വ്യക്തമാക്കി കാണാതായ പെണ്‍കുട്ടി നിധി രംഗത്തെത്തി.
ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി തങ്ങള്‍ പ്രണയത്തിലാണെന്നും, പിന്നീട് വിവാഹിതരായെന്നും പാട്‌ന പോലീസ് സൂപ്രണ്ട് മുന്‍പാകെ ഇരുവരും വ്യക്തമാക്കി. 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കാന്‍ അച്ഛന്‍ ശ്രമിച്ചതാണ് താന്‍ വീടു വിടാന്‍ കാരണമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ യാതൊരു പങ്കുമില്ലാത്ത എം എല്‍ എയ്‌ക്കെതിരെ പരാതി കൊടുത്തത് എന്തിനെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം കാണാതായ എം എല്‍ എ സിദ്ധാര്‍ത്ഥ് സിങ് ഇൗ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ അച്ഛനാണ് മകളെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments