KeralaNews

സമൂഹ മാധ്യമങ്ങളിലെ പരാമര്‍ശം വാസ്തവ വിരുദ്ധം: ടി.പി.ശ്രീനിവാസന്‍

തിരുവനന്തപുരം: തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍. യാതൊരു പ്രകോപനവും തന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍ദ്ദനമേറ്റ ശേഷവും താന്‍ അവരോട് സ്‌നേഹപൂര്‍വ്വമാണ് പെരുമാറിയത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് അദ്ദേഹം നടത്തിയ പ്രകോപനപരമായ ഒരു പ്രയോഗത്തിന്റെ പേരിലാണെന്ന് ഇന്ന് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു.

പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു ഈ വാദം ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button