തണുത്തുറഞ്ഞ അവസ്ഥയിൽ ദിനങ്ങളോളം ഇരിക്കുന്ന ജീവൻ ഉണ്ടായിരുന്ന ഒരു ജീവി വീണ്ടും പഴയ അവസ്ഥയിലെയ്ക്ക് മടങ്ങി വരുമോ? ജീവന നിലച്ച അവസ്ഥയിൽ നിന്നും പുനർജ്ജന്മം എന്ന പോലെ തിരികെയെത്തുന്ന ഈ അവസ്ഥയ്ക്ക് സസ്പെൻഡഡ് ആനിമേഷൻ എന്നാണു പേര്. ഈ അവസ്ഥയിൽ ഹൃദയമിടിപ്പോ, ശ്വാസോച്ഛ്വാസമൊ ഒന്നും തന്നെ ആ ജീവിയിൽ ഉണ്ടായിരിക്കില്ല. പലപ്പോഴും മനുഷ്യന്റെ കാര്യത്തിൽ ഈ പദ പ്രയോഗം ഉണ്ടാകാറുണ്ട്, മരിച്ചു പോയെന്നു കരുതുന്ന ആൾ പിന്നീട് അന്ത്യോപചാര സമയത്ത് ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന അപൂർവ്വ അവസരങ്ങളിൽ ഈ പേരിട്ടു ആ പ്രതിഭാസത്തെ നാം വിളിക്കാറുണ്ട്.
മനുഷ്യന്റെ കാര്യം വിട്ടാൽ മത്സ്യങ്ങൾ പോലെയുള്ളവയെ ഇത്തരം അവസ്ഥകളിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയും എന്നതും അതിശയമാണ്. ഫ്രീസറിൽ ഒരു പ്രത്യേക തണുപ്പില സൂക്ഷിച്ചു വയ്ക്കുന്ന മത്സ്യങ്ങളെ അതെ തണുപ്പോടെ എടുത്ത് വെള്ളത്തിൽ ഇട്ടാൽ അഞ്ചു മിനിട്ടിനകം അത് ജലത്തിൽ പിടച്ചു നീന്താൻ തുടങ്ങും. ഒരുതരത്തിൽ പറഞ്ഞാൽ അതിശയം എന്ന് തന്നെ ഈ സസ്പെൻഡഡ് ആനിമേഷൻ എന്ന അവസ്ഥയെ വിലയിരുത്താം.
പലപ്പോഴും ചികിത്സകൾക്ക് ഉപയോഗിക്കപ്പെടുന്ന ഭ്രൂണവും ബീജവും ഒക്കെ ഇത്തരം അവസ്ഥയിലാണു ആശുപത്രികളിൽ സൂക്ഷിക്കുന്നത്. ഭർത്താവിന്റെ ബീജം വർഷങ്ങളോളം സൂക്ഷിച്ചു വച്ച്, ഐ വി എഫ് പോലെയുള്ള ചികിത്സകൾക്കായി ഭ്രൂണം ശീതീകരിച്ചു വച്ച് എന്നൊക്കെ കേട്ടിട്ടില്ലേ, അതും മറ്റൊരു തരത്തില പറഞ്ഞാൽ സസ്പെൻഡഡ് ആനിമേഷൻ എന്ന പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിലയിരുത്തലുകളാണ്.
ഒരു പ്രത്യേക ഊഷ്മാവിലെയ്ക്ക് ശരീരത്തിന്റെ താപനില താഴ്ത്തിയാൽ ശരീരത്തിലെ മെറ്റബൊലിക് പ്രവർത്തനങ്ങൾ എല്ലാം തന്നെ പതുക്കെ മരവിക്കാൻ തുടങ്ങും. ഇതിന്റെ അർത്ഥം മരണപ്പെട്ടു എന്നല്ല. ഇതിനെ വ്യക്തമാക്കാനായി ശാസ്ത്രജ്ഞർ ഒരു നായയെ ഇത്തരത്തിൽ മേടിക്കളി മരണപ്പെട്ട(മരവിപ്പിച്ച) അവസ്ഥയിൽ എത്തിച്ചു. തുടർന്ന് ഇതിന്റെ ശരീരത്തിലെ രക്തവും നീക്കം ചെയ്തു. മൂന്നു മണിക്കൂറിനു ശേഷം രക്തം നായുടെ ശരീരത്തിലേയ്ക്ക് തിരികെ കുത്തി വച്ച് ഒരു ഷോക്ക് കൂടി കൊടുത്തതോടെ പെട്ടെന്ന് ഞെട്ടിയെഴുന്നെറ്റ പട്ടി സാധാരണ അവസ്ഥയിലെയ്ക്ക് തിരികെ വന്നുവത്രേ.
ഇത് മനുഷ്യരിൽ പരീക്ഷിക്കാമൊ? ഭ്രൂണത്തിൽ പരീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ. കോശങ്ങൾക്ക് ചതവുകൾ ഈ അവസ്ഥയിൽ വരാതെ നോക്കേണ്ടതും വളരെ ആവശ്യമാണ്. പണ്ട് കാലത്ത് മഹാമുനിമാർ ശരീരം വിട്ടു മറ്റൊരു ശരീരത്തിലേയ്ക്ക് മാറുന്ന വിദ്യകൾ അഭ്യസിയ്ക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിരുന്നതായി ഇതിഹാസങ്ങളിൽ സൂചനകളുണ്ട്. അതും ഒരുതരം സസ്പെൻഡഡ് ആനിമേഷൻ തന്നെ ആണെന്ന് പറയാം. അപ്പോൾ മനുഷ്യര്ക്കും നടക്കാവുന്നതെയുള്ളൂ ഈ അതിശയ പ്രതിഭാസം, പക്ഷെ ഇന്നത്തെ ശാസ്ത്ര വികസനത്തിൽ അങ്ങേയറ്റം കരുതലോടെ വേണമെന്ന് മാത്രം. എന്നാൽ ശരീരത്തെ മരവിപ്പിച്ചു കിടത്താം, അതിനുമപ്പുറം മുനിമാർക്ക് സംഭവിച്ച പോലെ ആത്മാവിനെ പുറത്തേയ്ക്ക് വിടാനാകുമോ എന്നതൊക്കെ അനുഭവിച്ചു തന്നെ അറിയണം.
Post Your Comments