സാക്ഷാൽ ശ്രീരാമന് എതിരെയും കോടതിയിൽ കേസ്. തന്റെ പത്നിയായ സീതയോട് അദ്ദേഹം കാട്ടിയ നീതി നിഷേധത്തിന്റെ പുറത്താണ് ശ്രീരാമനെതിരെ കേസ് കോടതിയിൽ എത്തിയിരിക്കുന്നത്. ബീഹാറിലാണ് സംഭവം. ഹൈന്ദവരുടെ ദൈവമായ ശ്രീരാമൻ ഭാര്യയായ സീതയെ ഉപേക്ഷിച്ചിരുന്നു. സീതാമധിയില്‍നിന്നുള്ള അഭിഭാഷകന്‍ ഥാക്കൂർ ചന്ദൻ കുമാർ ആണ് ദൈവമായ ശ്രീരാമന്റെ ഈ നിലപാടിനെ ചോദ്യം ചെയ്തത്.
ത്രേതാ യുഗം തൊട്ട് സീത ഉൾപ്പെടെയുള്ള സ്ത്രീകൾ നീതി നിഷേധം അനുഭവിച്ചിരുന്നു എന്ന് പറഞ്ഞ ഥാക്കൂർ ചന്ദൻ കുമാർ സിങ് ഇനിയെങ്കിലും സീതയ്ക്ക് നീതി നേടിക്കൊടുക്കെണ്ടാത് അത്യാവശ്യമാണെന്ന് വാദിച്ചു. സീത പറയുന്നത് പോലും കേൾക്കാൻ നിൽക്കാതെ ആണ് ഗർഭിണിയായ സീതയെ ഉപേക്ഷിച്ചതെന്നും ഇദ്ദേഹം കൊടുത്ത ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പ്രമുഖ ദേശിയ മാധ്യമമായ ഡി.എൻ .എയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
Post Your Comments