ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വീണ് ആറു വയസുള്ള ഒന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി കുട്ടിയുടെ മാതാവ്. വാട്ടര്‍ ടാങ്കില്‍ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരോ തന്റെ മകനെ കൊലപ്പെടുത്തിയ ശേഷം വാട്ടര്‍ ടാങ്കില്‍ തള്ളിയതാകാമെന്നു സംശയമുണ്ടെന്ന് വിദ്യാര്‍ഥിയുടെ മാതാവായ മമത മീണ പറഞ്ഞു.
ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ ആര്‍.കെ. മീണയുടെ മകന്‍ ദേവാന്‍ഷ് മീണയെ സ്കൂള്‍ കോമ്പൌണ്ടിലെ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ളാസില്‍ കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു സ്കൂളിലെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും ജീവനക്കാരും നടത്തിയ തെരച്ചിലിലാണു കുട്ടിയെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നേരത്തെ തന്നെ ആരോപിച്ചിരുന്നു.
Post Your Comments