India

രോഹിത് ദളിതനല്ല, ചിലര്‍ ദളിതനെന്ന് വിളിച്ച് വര്‍ഗീയ പ്രശ്നമാക്കാന്‍ ശ്രമിക്കുന്നു- സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ദളിതനല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ‘തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. എന്നാല്‍ ഇയാളെ ദളിത് വിദ്യാര്‍ഥിയെന്നു വിളിക്കുകയാണ്. വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുകയാണെന്നും’ അവര്‍ പറഞ്ഞു.

വ്യാഴാഴ്ച രഹസ്യാന്വേഷണ വിഭാഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനു നല്‍കിയ റിപ്പോര്‍ട്ടിലും രോഹിത് ദളിതനല്ലെന്നാണു പറയുന്നത്. രോഹിതിന്റെ മുത്തശി അവകാശപ്പെടുന്നത് ഇവരുടെ മകന്‍ വി.മണികുമാറും (രോഹിതിന്റെ അച്ഛന്‍) മകന്റെ ഭാര്യയും (രോഹിതിന്റെ അമ്മ വി.രാധിക) വധേര വിഭാഗത്തില്‍പ്പെട്ടവരാണ്. വധേര പിന്നാക്ക വിഭാഗമാണ്. ദളിത് വിഭാഗമല്ലെന്നും ഇവര്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button