Kerala

പത്താന്‍ക്കോട്ട് ഭീകരാക്രമണം: ഇന്ത്യപാക്ക് സമാധാന ശ്രമങ്ങളെ ബാധിച്ചു: നവാസ് ഷെരീഫ്

ലാഹോര്‍: പത്താന്‍കോട്ട്  ഭീകരാക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചയെ ദോഷകരമായി ബാധിച്ചുവെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമണവുമായി ബന്ധപ്പെട്ടുള്ള നടപടികളും സമാധാന ചര്‍ച്ചകളും ശരിയായ ദിശയിലാണ് പോകുന്നതെന്നും നവാസ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി തങ്ങളുടെ മണ്ണില്‍ നിന്നും ഭീകരരെ തുരത്തുകയാണ് ലക്ഷ്യമെന്നും നവാസ് ഷെരീഫ് പറഞ്ഞു.

shortlink

Post Your Comments


Back to top button