Gulf

2.3 കോടി യാത്രക്കാരെന്ന റെക്കോര്‍ഡിട്ട് അബുദാബി വിമാനത്താവളം

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ കഴിഞ്ഞവര്‍ഷം 2.3 കോടി യാത്രക്കാര്‍ സഞ്ചരിച്ചെന്ന് റിപ്പോര്‍ട്ട്. അബുദാബി വിമാനത്താവളത്തിലെ പുതിയ റെക്കോര്‍ഡാണിത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലായിരുന്നു ഏറ്റവുമധികം യാത്രക്കാര്‍ കടന്നുപോയത്.

വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ രണ്ട് ദശലക്ഷം യാത്രക്കാരിലധികം കടന്നതും ആദ്യമായാണ്. ഈ തിരക്ക് നാലുമാസം തുടരുകയും ചെയ്തു. 2014 നെ അപേക്ഷിച്ച് 17.2 ശതമാനം യാത്രക്കാരാണ് വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ മാത്രം 21.1 ശതമാനം വളര്‍ച്ചയാണ് ഒറ്റയടിക്കുണ്ടായത്. വിമാനത്താവളത്തില്‍ രണ്ടക്ക ട്രാഫിക് വളര്‍ച്ച തുടരുന്നുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അഹ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം ആസ്വദിക്കാനാവുമെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ടെര്‍മിനല്‍ വണ്‍ ഉടന്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിശാലമായ ശേഷിയും സൗകര്യങ്ങളുമാണ് അബുദാബി രാജ്യാന്തര വിമാനത്താവളം കൈവരിച്ചത്. ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ശക്തമായ പ്രകടനത്തിന്റെ ഫലമായി ലോകവ്യാപകമായി 116 പാസഞ്ചര്‍ കാര്‍ഗോ സര്‍വ്വീസുകളാണ് ഈ വിമാനത്താവളത്തില്‍ നിന്നുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button