മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് പോലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍. പശ്ചിമ മുംബൈയിലെ മലാഡ് മാല്‍വണി സ്വദേശി നൂര്‍മുഹമ്മദ് ഷെയ്ക്ക് ആണ് വിഷം ഉള്ളില്‍ ചെന്ന് ചികിത്സയില്‍ കഴിയുന്നത്. പരേല്‍ കെഎംഇ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് പരേഖ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ അറസ്റ്റ് ഭയന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments