ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം ശക്തിക്കുളങ്ങര തോട്ടത്തില്‍ ഇമ്മാനുവല്‍ ഫ്രാന്‍സിസാണ് (26) താമസസ്ഥലത്ത് മരിച്ചത്. വക്‌റയിലായിരുന്നു താമസം. ഖത്തറിലെ ബി.ടി.സി കമ്പനി ജീവനക്കാരനാണ്. പിതാവ്: ഫ്രാന്‍സിസ് ഇമ്മാനുവല്‍. മതാവ്: ജസിന്ത ഫ്രാന്‍സിസ്. അവിവാഹിതനാണ്. ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments