Kerala

ഇനി ഒരു മുഖ്യമന്ത്രിക്കും കണ്ണുനീരോടെ ഇറങ്ങി പോകേണ്ടി വരരുത് – കെ.മുരളീധരന്‍

തിരുവനന്തപുരം : ഇന്ന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും കണ്ണുനീരോടെ ഇറങ്ങി പോകേണ്ടി വരരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കെ.കരുണാകരനും എ.കെ ആന്റണിയും അവര്‍ ചെയ്യാത്ത കുറ്റത്തിന് മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയവരുടെ കണക്ക് എടുക്കുന്നതിനെക്കാള്‍ കുത്താത്തവരുടെ കണക്ക് എടുക്കുന്നതാണ് എളുപ്പമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് പറഞ്ഞവരാണല്ലോ ഇപ്പോള്‍ ആരോപണത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുരളീധരന്റെ പ്രതികരണം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഇന്ന് ഒരു കേസുമില്ല. കരുണാകരന്റെ പേരില്‍ ഒരു കേസും ഇല്ലായിരുന്നെങ്കിലും അദ്ദേഹം ഇറങ്ങേണ്ടി വന്നു. അതുപോലെ ഇന്ന് ഉണ്ടാകരുത്. സോണിയാഗാന്ധിയും വി.എം സുധീരനും ആണ് പാര്‍ട്ടിയുടെ അഭിപ്രായം പറയുന്നത്. മറ്റാരെങ്കിലും പറഞ്ഞാല്‍ അത് വെടിക്കെട്ടിന് ശേഷമുള്ള ചെറുപടക്കങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രിമാരെ നേരിടാന്‍ അവരുടെ കുടുംബത്തെ ആക്ഷേപിക്കുന്ന നടപടി കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്.താന്‍ അതിന്റെ ഇരയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button