Kerala

അണികളെക്കാള്‍ കൂടുതല്‍ നേതാക്കള്‍ വേദിയില്‍ : ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നുവീണു

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. എറണാകുളം ചുള്ളിക്കലിലെ വേദിയാണ് തകര്‍ന്നുവീണത്. സുധീരനും നേതാക്കളും വേദിയിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഇരുപത്തിയഞ്ച്‌ പേര്‍ക്ക്‌ ഇരിക്കാവുന്ന വേദിയിലേക്ക്‌ നൂറിലേറെപ്പേര്‍ കയറിയതാണ് അപകടകാരണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

shortlink

Post Your Comments


Back to top button