International

പീഡനം അവസാനിക്കുന്നില്ല : ഐ എസ് ലൈംഗിക അടിമകള്‍ക്ക് കന്യകാത്വ പരീക്ഷയും

ബാഗ്ദാദ്: ഐ എസ് പിടിയാല്‍ നിന്നും രക്ഷപ്പെട്ട യാസിദി സ്ത്രീകള്‍ക്ക് പീഡനം അവസാനിക്കുന്നില്ല. ഇറാഖില്‍ തിരിച്ചെത്തിയ ലൈംഗിക അടിമകളെ കാത്തിരിക്കുന്നത് കഠിനമായ കന്യകാത്വ പരീക്ഷയാണ്. ഇതുവരെ അനുഭവിച്ച പീഡനങ്ങളുടെ തുടര്‍ച്ച തന്നെയാകുന്നു ഈ സ്ത്രീകള്‍ക്കിത്. ഇസ്ലാമിക് സ്റ്റേറ്റ് പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് അധികൃതരുടെ വിചിത്രമായ ഈ പരീക്ഷ.

ഐ എസ് ഭീകരരുടെ മാനഭംഗങ്ങള്‍ക്കും ക്രൂര വിനോദങ്ങള്‍ക്കും ഇരയായാതിനു ശേഷം ഇറാഖിലെ കുര്‍ദ്ദിസ്ഥാനില്‍ രക്ഷപ്പെട്ടെത്തിയ സ്ത്രീകള്‍ക്ക് ആശ്വസിക്കാന്‍ യാതൊന്നുമില്ല. കന്യകാത്വ പരിശോധനകള്‍ക്ക് വിധേയരാകുമ്പോള്‍ തുടര്‍ന്നും ലൈംഗിക അടിമകളാകുന്ന സ്ഥിതിയിലാണ് ഇവരെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വെളിവായി.

2014 ല്‍ അടിമയാക്കപ്പെട്ട് തീവ്രവാദികള്‍ക്കിടയില്‍ നാലു തവണ ക്രയവിക്രയം ചെയ്യപ്പെട്ട സ്ത്രീയാണ് ലൂണ. നാല് ഉടമസ്ഥരും മതിയാവോളം ഇവരെ മാനഭംഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഐ എസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ലൂണയെ കാത്തിരുന്നത് അധികൃതരുടെ വേദനാജനകമായ കന്യകാത്വ പരീക്ഷയായിരുന്നു.

ഈ സംഭവത്തെ ശക്തമായി അപലപിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തു വന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും, ഈ രീതി അശാസ്ത്രീയമാണെന്നും സംഘടന വ്യക്തമാക്കി. സ്ത്രീകളെ ലൈംഗിക അടിമയാക്കുന്നതിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്ക് ഐ എസ് ഈയിടെ നല്‍കിയിരുന്നു. സ്ത്രീകളുടെ വിലവിവരപ്പട്ടികയും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വിലയ്ക്കാണ് പല സ്ത്രീകളേയും ഇവര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്.

ഇത്തരത്തില്‍ ലഭിക്കുന്ന സ്ത്രീകളെ ഇവര്‍ പലതവണ പീഡിപ്പിക്കും. തുടര്‍ന്ന് ഇവരുടെ കന്യകാത്വം പുന:സ്ഥാപിക്കാന്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയ ശേഷം വീണ്ടും വില്‍ക്കുന്നുമുണ്ട്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ സ്വന്തം മതത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടേക്കുമോ എന്ന ഭയം കാരണം ചിലര്‍ കന്യാചര്‍മ്മം വെച്ചു പിടിപ്പിക്കുന്നതിനായി അധികൃതര്‍ക്കു മുന്‍പില്‍ അപേക്ഷിക്കേണ്ട അവസ്ഥയിലുമാണ്. ഐ എസ് സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നത് യാസിദി പുരുഷന്‍മാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു ശേഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button