International

ഐഎസ് നേതാവ് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കള്‍ക്ക് ചാവേര്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് മുന്നറിയിപ്പ്

മുംബൈ: ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കള്‍ക്ക് ചാവേറുകളാവാനുള്ള പരിശീലനം നല്‍കുന്നുണ്ടെന്ന് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ്. കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് അനുഭാവികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

വീഡിയ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബാഗ്ദാദി ക്ലാസെടുക്കുന്നത്. സ്‌കൈപ്പ് പോലുള്ള വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറുകളാണ് ഇതിനായി ഭീകരര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള യുവാക്കളാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഏറെയും.

സ്ത്രീകളും ചാവേര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും എ.ടി.എസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button