ഹരിദ്വാർ : ഐ എസിന്റെ കോളം മദ്രസ വിദ്യാർത്ഥികൾ കത്തിച്ചു. ഐ എസ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതിൽ പ്രതിഷേധിച്ചാണ് ഉത്തരാഖണ്ഡിലെ മദ്രസയിലെ അദ്ധ്യാപകനും വിദ്യാർത്ഥികളും ഇസ്ലാമിക് സ്റെടിന്റെ കോലം കത്തിച്ചത്. ഒപ്പം ഇവർ എല്ലാവരോടും മത സൌഹാർദ്ദത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തു.
ഐ എസ് എന്ന തീവ്രവാദ സംഘടനയ്ക്ക് ഇസ്ലാമുമായി യാതൊരു വിധ ബന്ധവും ഇല്ലെന്നു പറഞ്ഞ അദ്ധ്യാപകൻ ഇന്ത്യയിലും ഐ എസ് ഭീകരത പടർത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. തീവ്രവാദികൾ മനുഷ്യത്വം ഇല്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു. ഐ എസിന്റെ നേതാവായ അബു ബക്കര്‍ ബാഗ്ദാദിക്ക് എതിരെ കനത്ത മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു.
Post Your Comments