ചെന്നൈ:മാധ്യമപ്രവര്‍ത്തകന് നേരെ കാര്‍ക്കിച്ച് തുപ്പിയ സംഭവത്തില്‍ നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിനെതിരെ നടപടിയെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകനായ ദേവരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍.സുബ്ബയ്യയാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞമാസം പാര്‍ട്ടി സംഘടിപ്പിച്ച രക്ത പരിശോധനാ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിജയകാന്ത് മോശമായി പ്രതികരിച്ചെന്നും കാര്‍ക്കിച്ച് തുപ്പിയെന്നുമായിരുന്നു പരാതി. അണ്ണാ ഡി.എം.കെ അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ജയലളിതയോട് ഇതേ ചോദ്യം ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ നടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments