Business

ഹാര്‍ലിയുടെ പുതിയ പടക്കുതിര; സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം

ബൈക്കിന്റെ കരുത്തിനെ പ്രണയിക്കുന്നവര്‍ക്കായി ഇതാ ഹാര്‍ലിയില്‍ നിന്നൊരു കരുത്തന്‍, സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം. 1957ല്‍ ആണ് ആദ്യ തലമുറ സ്‌പോര്‍ട്‌സ്റ്റര്‍ എത്തുന്നത്. 1960 വരെ സ്‌പോര്‍ട്‌സ്റ്ററിന് എതിരാളികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 1202 സി സി, 5 സ്പീഡ് 45 ഡിഗ്രി വി ട്വിന്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഇവന്റെ കരുത്തിനു പിന്നില്‍. കംപ്ലീറ്റ് നോക്ക് ഡൗണ്‍ ഹാര്‍ലി ശ്രേണിയിലെ എട്ടാമത്തെ മോഡലാണ് സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം.

ഫാറ്റ് ഫ്രണ്ട് എന്റ് ഡിസൈന്‍, ക്രോം ട്രീറ്റ്‌മെന്റ് കവറുകളോടു കൂടിയ ബ്ലാക്ക് പൗഡര്‍ കോട്ടഡ് എഞ്ചിന്‍, ക്രോം ഹെഡ്‌ലൈറ്റ് ഐബ്രോ, ക്രോം ഹെഡ്‌ലാംപ് ബക്കറ്റ്, എല്‍ ഇ ഡി ടെയില്‍ ലാംപ്, പുള്‍ബാക്ക് ഹാന്‍ഡില്‍ ബാര്‍ എന്നിവ ഹാര്‍ലി സ്‌പോര്‍ട്‌സ്റ്റര്‍ 1200 ന്റെ സവിശേഷതകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button