News Story

വീണ്ടും തൊഴിലവസരങ്ങളൊരുക്കി ഗൾഫ് വിളിക്കുമോ?

ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിലയിടിവും പ്രവാസികളുടെ ബുദ്ധിമുട്ടുകളും ചർചയാകുമ്പൊഴും അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങൾക്ക് ഇല്ലെന്നു വ്യക്തമാക്കുകയാണ് നൂതന നിലപാടുകളിലൂടെ സൗദി പോലെയുള്ള രാജ്യങ്ങൾ. പുത്തൻ സാമ്പത്തിക ശ്രോതസ്സുകളിലെയ്ക്ക് കണ്ണ് നട്ടു ഇരിക്കുകയാണ് ഗൾഫ് ലോകം. പ്രത്യേകിച്ച് മെഡിക്കൽ രംഗം, ബാങ്കിംഗ് മേഖല എന്നിവിടങ്ങളില പുതിയ അവസരങ്ങൾ ഗൾഫ് മേഖലയില ഉടൻ തന്നെ തുറക്കാൻ ഇടയുണ്ടെന്നാണ് സൂചനകൾ പുറത്തു വരുന്നത്.

എണ്ണയിൽ നിന്നാണ് ഗൾഫ് രാജ്യങ്ങൾ ഇത്രയധികം പച്ച പിടിച്ചതെങ്കിലും ആഗോള വിപണി എണ്ണ വിപണിയെ തരം താഴ്ത്തിയതിനെ തുടർന്നാണ്‌ പുതിയ വിഭവ സമാഹരണത്തിലേയ്ക്ക് വിദേശ ലോകം കൈകൾ നീട്ടുന്നത്. എണ്ണ മേഖലയെ പാടെ അവഗണിച്ചു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30,000 കോടി ദിർഹത്തിന്റെ പുതിയ പദ്ധതികളാണ് യുഎ ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ശാസ്ത്രം. ഗവേഷണം, സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളിൽ വൻ കുതിച്ചു ചാട്ടവും രാജ്യം നടത്താൻ ഒരുങ്ങുന്നുണ്ട്. കൂടാതെ സയന്സ് , സാങ്കേതികത, വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, ഗതാഗതം, ബഹിരാകാശം, വ്യോമയാനം, ജലം എന്നീ രംഗങ്ങളിലും വാൻ പദ്ധതികൾ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത്തരം ആധുനിക പദ്ധതികൾ രാജ്യത്ത് നിലവിൽ വരുമ്പോൾ ഇതിൽ ഏറ്റവുമധികം ഗുണവും പ്രവാസികൾക്ക് തന്നെ, പ്രത്യേകിച്ച് കഴിവിന്റെ കാര്യത്തിൽ ആണ് നിമിഷം കുതിച്ചു ചാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് തന്നെ എന്നും പറയാം.

നേരിട്ടുള്ള വിദേശ നിക്ഷേപവും വർദ്ധിപ്പിക്കുവാൻ തന്നെയാണ് യുഎ ഇയുടെ തീരുമാനം. പാരമ്പര്യ വരുമാന മാർഗ്ഗമായ എണ്ണ എന്ന ആശയം വിപണി വീണതോടു കൂടി അധികം പ്രതീക്ഷിക്കെണ്ടതില്ലെന്നു ഗൾഫ് രാജ്യങ്ങൾക്ക് മനസ്സിലായി കഴിഞ്ഞു എന്നത് തന്നെയാണ് ഈ പുതിയ പദ്ധതികൾ കൊണ്ട് മനസ്സിലാകുന്നത്. എന്നാൽ വർഷങ്ങൾ മുൻകൂട്ടി കണ്ടു പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്റെ വിപണിയെ ആഗോള തലത്തിൽ പിടിച്ചു നിർത്തുകയും വേണം എന്ന നിലപാട് പ്രവാസികൾക്കും ഗുണമേ ചെയ്യൂ.

shortlink

Post Your Comments


Back to top button