India

ആഗ്രയില്‍ സ്വാതന്ത്ര്യ സമരസേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു

ആഗ്ര: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു. 97 കാരനായ ചിമ്മന്‍ ലാല്‍ ജയിന്‍ എന്നയാളാണ് ഈ പ്രവൃത്തിക്ക് പിന്നില്‍. മദ്യപാനത്തിന് എതിരെ പ്രചരണം നടത്തുന്നയാളാണിദ്ദേഹം.

ഷോപ്പ് പൂര്‍ണ്ണമായും തീയിടുന്നതിന് മുമ്പ് പോലീസെത്തി ചിമ്മന്‍ ലാലിനെ പിന്തിരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മഹാത്മാ ഗാന്ധിയുടെ ചരമ വാര്‍ഷികദിനമായ ജനുവരി 30-ന് ക്യാംപെയിന്റെ ഭാഗമായി മദ്യഷോപ്പുകള്‍ക്ക് തീയിടുമെന്ന് ചിമ്മന്‍ ലാല്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു നേരത്തെ മദ്യ വ്യാപാരശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഗാന്ധിജയന്തി ദിനത്തില്‍ യമുനാ നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

shortlink

Post Your Comments


Back to top button