Life Style

മദ്യപിച്ച ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. മദ്യപിച്ചാല്‍ തടി മാത്രമല്ല കേടാവുന്നത്. മറിച്ച് കുടുംബബന്ധങ്ങളെ കൂടിയാണ്. മദ്യപിക്കുന്നത്, അത് തമാശയ്ക്കാണെങ്കില്‍പ്പോലും അതുണ്ടാക്കുന്ന നൂലാമാലകള്‍ അത്ര ചെറുതല്ല. ഇതാ മദ്യപിച്ചശേഷം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍.

ഡ്രൈവിംഗ്: ഏറ്റവും അപകടകരമായ ഒന്നാണ് മദ്യപിച്ചുള്ള ഡ്രൈവിംഗ്. നിരവധി പേരാണ് ഇതുമൂലം തങ്ങളുടെ വിലപ്പെട്ട ജീവന്‍ തെരുവില്‍ കളയുന്നത്.

ചിത്രമെടുത്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യല്‍: മദ്യപിച്ച് കഴിഞ്ഞാല്‍ ബോധം നഷ്ടപ്പെടുമെന്നതിനാല്‍ ബോധം എപ്പോഴും ശരിയാകണമെന്നില്ല. ഇതിനാല്‍ ഈ സമയത്ത് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാകും. കാരണം നിങ്ങള്‍ ഉദ്ദേശിച്ച ചിത്രമായിരിക്കില്ല ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാവുക.

മെസേജിംഗ്: മദ്യപിച്ച ശേഷം എസ്.എം.എസ്, വാട്‌സാപ്പ്, ഇ-മെയില്‍ തുടങ്ങിയവ അയക്കാതിരിക്കുന്നതാണ് നല്ലത്. ഉദ്ദേശിച്ച ആള്‍ക്കായിരിക്കില്ല അത് പോകുന്നതെന്ന് ചുരുക്കം.

അപരിചിതരുമായുള്ള ഇടപഴകല്‍: മദ്യപിച്ചശേഷം അപരിചിതരുമായി അടുപ്പം സ്ഥാപിക്കാതിരിക്കുക. അവരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

മുന്‍ പങ്കാളിയുമായുള്ള സംസാരം: ഇതും ഒഴിവാക്കേണ്ട ഒന്നാണ്. കാരണം നിലവിലെ ബന്ധത്തെപ്പോലും ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നത് തന്നെ.

ജോലി സംബന്ധമായ അന്വേഷണങ്ങളോടുള്ള പ്രതികരണം: മദ്യപിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ ഫോണിലേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് വിളിക്കുന്നതെങ്കില്‍ ആ കോള്‍ എടുക്കാതിരിക്കുകയോ പിന്നീട് വിളിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. നിങ്ങളുടെ കരിയറിനെത്തന്നെ ബാധിക്കാനിടയുള്ളതിനാലാണിത്.

വഴക്കുകൂടല്‍: ചിലര്‍ക്ക് മദ്യലഹരിയില്‍ ആരോടെങ്കിലും ഒന്ന് കോര്‍ക്കണം. എന്നാലിത് ഒരു പരിധി കഴിഞ്ഞാല്‍ വല്യ പ്രശ്‌നത്തിനിടയാക്കുമെന്ന് ഓര്‍മ്മിക്കുക. ചിലപ്പോള്‍ പോലീസിന് ഇടപെടേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button