പുതുപ്പള്ളി: തനിക്കെതിരായ ആരോപണങ്ങൾ ശരയാണെങ്കിൽ മുഖ്യമന്ത്രിയായിട്ടല്ല ജനപ്രതിനിധിയായിരിക്കാൻപോലും താൻ യോഗ്യനല്ലെന്നു ഉമ്മൻ ചാണ്ടി. സരിതയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബാറുടമകളും സിപിഎമ്മും അട്ടിമറി രാഷ്ട്രീയത്തിന് ശ്രമ്ക്കുകയാണെന്നും. ബാറുടമകൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് പ്രതിപക്ഷം ബാറുടമകൾക്കൊപ്പം ചേർന്നു സർക്കാറിനെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments