Kerala

പോലീസുകാരന്‍ ബൈക്ക് യാത്രികന്റെ കരണത്തടിച്ചു. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തേണ്ട പരിശോധന കൈപ്പത്തിയിലേക്ക് ഊതിച്ച് നടത്തിയതിനും യാത്രക്കാരനെ മര്‍ദിച്ചതിനും നാട്ടുകാര്‍ പ്രതിഷേധിച്ചു.

പത്തനംതിട്ട : ഊതിക്കുന്നതിനിടെ തുപ്പല്‍ മുഖത്തു തെറിച്ചെന്നാരോപിച്ച് പോലീസുകാരന്‍ യാത്രികന്റെ കരണത്തടിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ മാര്‍ക്കറ്റിനടുത്തായിരുന്നു സംഭവം. തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പോലീസ് പതിവായി ഇവിടെ വാഹന പരിശോധന നടത്താറുണ്ട്.

വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചോയെന്നറിയാന്‍ ഊതിക്കുന്നതിനിടെയാണ് തുപ്പല്‍ മുഖത്തു തെറിെച്ചന്നാരോപിച്ച് പോലീസുകാരന്‍ സ്‌കൂട്ടര്‍ യാത്രികന്റെ കരണത്തടിച്ചത്. മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ വന്നയാളെയാണ് സിവില്‍ പോലീസ് ഓഫീസര്‍ പിടികൂടി ഊതാന്‍ ആവശ്യപ്പെട്ടത്.

ബ്രത്ത് അനലൈസര്‍ ഇല്ലാതെ കൈപ്പത്തിയിലേക്ക് ഊതാനാണ് ആവശ്യപ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികന്‍ ഊതുന്നതിനിടെ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പല്‍ തെറിച്ചു. യാത്രക്കാരന്റെ മുന്‍നിരയില്‍ പല്ലുകള്‍ ഇല്ലായിരുന്നു. ഇതാണ് തുപ്പല്‍ തെറിക്കാന്‍ കാരണമായത്. തുപ്പല്‍ മുഖത്ത് വീണതോടെ ദേഷ്യപ്പെട്ട പോലീസുകാരന്‍ അസഭ്യം പറഞ്ഞു കൊണ്ട് യാത്രക്കാരന്റെ കരണത്ത് അടിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇടപെട്ടു.

ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തേണ്ട പരിശോധന കൈപ്പത്തിയിലേക്ക് ഊതിച്ച് നടത്തിയതിനും യാത്രക്കാരനെ മര്‍ദിച്ചതിനും നാട്ടുകാര്‍ പ്രതിഷേധിച്ചു. വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി എസ്.ഐയെയും പോലീസുകാരനെയും മോചിപ്പിച്ചു. തുടര്‍ന്ന് മര്‍ദനമേറ്റ യാത്രക്കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button